Sorry, you need to enable JavaScript to visit this website.

റഷീദ് പരപ്പനങ്ങാടിയുടെ മകൻ റഫീക്ക് റഷീദ് നിര്യാതനായി

മലപ്പുറം- പ്രശസ്ത ബാലസാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടിയുടെ മകനും സിനിമാറ്റോഗ്രാഫറുമായ റഫീക്ക് റഷീദ് നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയത്. സിനിമകൾക്കും നിരവധി ഷോർട്ട് ഫിലിമുകൾക്ക് റഫീഖ് റഷീദ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവും പണ്ഡിതനുമായ റഹീം കുറ്റ്യാടിയുടെ മകൾ നഈമയാണ് ഭാര്യ. മാതാവ്: ഉമ്മുകുൽസു. മക്കൾ: അബ്ദുള്ള (ഖത്തർ), ആദിൽ, റഷ, അമൻ.

Latest News