കൊച്ചി - മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. ഈ വിഷയത്തില്‍ ,പ്രതിപക്ഷ നേതാവിന് ആത്മാര്‍ത്ഥയില്ല. 200 കോടിയോളം കിട്ടിയിരിക്കുന്നത് പിണറായി വിജയനും വീണയ്ക്കും മാത്രമല്ല. യു ഡി എഫ് നേതാക്കള്‍ക്കും പണം കിട്ടി. വി ഡി സതീശന് പണം കിട്ടിയോ എന്ന് അന്വേഷണത്തിന് ശേഷം അറിയാമെന്നും കെ സുരേന്ദ്രന് പറഞ്ഞു. സതീശന് സഭയിലില്ലാതിരുന്നപ്പോഴാണ് മാത്യു കുഴല്നാടന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെ പോകുമെന്നും മുഖ്യമന്ത്രിയും വീണയും യു ഡി എഫ് നേതാക്കളും നിയമത്തിന്റെ വലയില്‍ വരുമെന്നും സുരേന്ദ്രന് പറഞ്ഞു.