Sorry, you need to enable JavaScript to visit this website.

കനത്ത മൂടല്‍ മഞ്ഞ്; ദല്‍ഹിയില്‍ നിരവധി  ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

ന്യൂദല്‍ഹി-ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ദല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാനങ്ങള്‍ റദ്ദാക്കി  
പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങള്‍ വൈകി.
ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാനും അധികൃതര്‍ 
യാത്രക്കാരോട് നിര്‍ദേശിച്ചു.  മൂടല്‍മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു.വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Latest News