വൈ. എസ്. ശര്‍മിള ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷയായേക്കും

അമരാവതി- ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും ഗിഡുഗു രുദ്ര രാജു രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന വൈ. എസ്. ശര്‍മിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിക്കുമെന്നാണ് സൂചന. 

ആന്ധ്ര മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് വൈ. എസ്. ശര്‍മിള. വൈ. എസ്. ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു കൊണ്ടായിരുന്നു ശര്‍മിളയുടെ നീക്കം. 

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി. ആര്‍. എസിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് ശര്‍മിള രംഗത്തെത്തിയത്. അതോടൊപ്പം വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാന്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറായില്ല.

Latest News