Sorry, you need to enable JavaScript to visit this website.

മകരവിളക്ക് കണ്ട് ആയിരങ്ങള്‍ മലയിറങ്ങി

പത്തനംതിട്ട - പൊന്നമ്പലമേട്ടില്‍ കണ്ട മകര ജ്യോതി ദര്‍ശിച്ച് ശബരിമലയില്‍ നിന്നു ആയിരങ്ങള്‍ മലയിറങ്ങി.

ദീപാരാധനയ്ക്ക് ശേഷം 6. .47ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മൂന്നുതവണ മകരജ്യോതി ദര്‍ശിച്ചു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് നട തുറന്നത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി.

പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്നാണ് ദീപാരാധന നടന്നത്. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എങ്ങും മകരവിളക്ക് ദിനത്തില്‍  പുലര്‍ച്ചെ 2.15 ന് നട തുറന്നു .2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തി . തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവന്ന നെയ്‌ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തിയത്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

 

Latest News