ബെര്‍ലിന്‍ - ഡീസലിന്റെ നികുതി ഇളവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ രോഷാകുലരായ കര്‍ഷകരുടെ വന്‍ പ്രകടനത്തിന് ജര്‍മന്‍ നഗരമായ ബെര്‍ലിന്‍ സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് ജര്‍മ്മന്‍ കര്‍ഷകരും ട്രക്ക് ഡ്രൈവര്‍മാരും കാര്‍ഷിക തൊഴിലാളികളും ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളുമായി ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിന് മുന്നില്‍ ഒത്തുകൂടി.
പ്രതിഷേധത്തിനായി 3,000 ട്രാക്ടറുകളെങ്കിലും എത്തിയിട്ടുണ്ടെന്നും 2,000 ട്രാക്ടറുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ സബ്‌സിഡികള്‍ക്ക് പണമില്ലെന്ന് ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ കര്‍ഷകരോട് പറഞ്ഞു.
'ഫെഡറല്‍ ബജറ്റില്‍നിന്ന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്യാന്‍ എനിക്ക് കഴിയില്ല,' ലിന്‍ഡ്‌നര്‍ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിന് മുന്നിലുള്ള ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു. മന്ത്രി സംസാരിക്കുന്നതിനിടെ ആക്രോശിച്ച പ്രകടനക്കാരെ സമാധാനപ്പെടുത്താന്‍
കര്‍ഷക യൂണിയന്‍ തലവന്‍ ജോക്കിം റുക്വീഡ് തന്നെ രംഗത്തെത്തി. 'ഞങ്ങളുടെ അടുത്തേക്ക് വരാന്‍ തയാറായ എല്ലാ രാഷ്ട്രീയക്കാരോടും എനിക്ക് ബഹുമാനമുണ്ട്'.
ട്രാക്ടറുകള്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗതം തടഞ്ഞു. ബെര്‍ലിനിലെ പൊതുഗതാഗത സര്‍വീസ് കാലതാമസം റിപ്പോര്‍ട്ട് ചെയ്തു. സബ്‌സിഡി വെട്ടിക്കുറയ്ക്കാനുള്ള ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പദ്ധതികള്‍ക്കെതിരെ 10,000 ത്തോളം ആളുകള്‍ പ്രകടനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന് ബെര്‍ലിന്‍ പോലീസ് പ്രതീക്ഷിക്കുന്നു.