Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി മായാവതി, അനുഭവങ്ങള്‍ പഠിപ്പിച്ചു

ന്യൂദല്‍ഹി- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും ഒറ്റക്കു മത്സരിക്കുമെന്നും ബി എസ് പി നേതാവ് മയാവതി. സഖ്യമായി മത്സരിച്ചപ്പോള്‍ പാര്‍ട്ടിയുടെ അനുഭവങ്ങള്‍ ഒരിക്കലും നല്ലതായിരുന്നില്ലെന്നും  വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും  മായാവതി വ്യക്തമാക്കി. എന്നാല്‍ അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം അവര്‍ തള്ളിക്കളഞ്ഞില്ല.  ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാട് മയാവതി വിശദീകരിച്ചത്.
സഖ്യങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ നഷ്ടങ്ങളാണ് സംഭവിച്ചത്.  രാജ്യത്തെ മിക്ക പാര്‍ട്ടികളും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്.  തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ആലോചിക്കാം. സാധ്യമെങ്കില്‍, തെരഞ്ഞെടുപ്പിന് ശേഷം ബിഎസ്പിക്ക് പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടെന്നും മായവതി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനെ തങ്ങളുടെ പാര്‍ട്ടി ഒറ്റ്ക്ക്  നേരിടുമെന്നും അവര്‍ ആവര്‍ത്തിച്ചു. പിന്നാക്ക സമുദായങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരുടെ പിന്തുണയോടെ 2007ല്‍ യുപിയില്‍ തങ്ങള്‍ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപവത്കരിച്ചു. ഈ അനുഭവത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ജാതീയതിയലും വര്‍ഗീയതയിലും  വിശ്വസിക്കുന്നവരില്‍ നിന്ന് ബി എസ് പി അകലം പാലിക്കും. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തകര്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

അതേസമയം, കഴിഞ്ഞ മാസം തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ ബിഎസ്പി മേധാവി നിഷേധിച്ചു. കഴിഞ്ഞ മാസം, ആകാശ് ആനന്ദിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് താന്‍ ഉടന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍, അങ്ങനെയല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു. 1990മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബിഎസ്പി. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശക്തിശയിച്ചു. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ബി എസ് പിക്ക് നേടിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണിത്.

 

Latest News