ഷിന്‍ഡെക്ക് അനുകൂലമായി സ്പീക്കറുടെ ഉത്തരവ്; ഉദ്ദവ് വിഭാഗം സുപ്രീം കോടതിയിൽ

മുംബൈ- ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറേ) പക്ഷം മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പക്ഷത്തുള്ള എം. എല്‍. എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് പക്ഷത്തിന്റെ ഹര്‍ജി തള്ളിയ സ്പീക്കറുടെ ഉത്തരവിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. 

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇരു ശിവസേനകളും  സമര്‍പ്പിച്ച അയോഗ്യതാ ഹര്‍ജികള്‍ തള്ളുകയും യഥാര്‍ഥ ശിവസേന ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. നര്‍വേക്കറുടെ വിധിയെ വിമര്‍ശിച്ച ഉദ്ധവ് പക്ഷം സ്പീക്കര്‍ ഏകനാഥ് ഷിന്‍ഡെയുമായി കൂട്ടുകൂടിയെന്ന് ആരോപിക്കുകയും ചെയ്തു. 

സ്പീക്കറുടെ വിധി സുപ്രിം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 
സേനാ വിഭാഗങ്ങള്‍ നല്‍കിയ അയോഗ്യതാ ഹര്‍ജികളില്‍ മഹാരാഷ്ട്ര സ്പീക്കര്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അഭിഭാഷകനെപ്പോലെയാണ് പെരുമാറിയതെന്നും ശിവസേന (യു. ബി. ടി) ആരോപിച്ചതായി വാര്‍ത്താ ഏജന്‍സി പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം ഒത്തുകളിയാണെന്നാണ് ശിവസേന (യു. ബി. ടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഒത്തുകളി ആരോപണത്തെ 'അടിസ്ഥാനരഹിതം' എന്നാണ് നര്‍വേക്കര്‍ വിളിച്ചത്. സുപ്രിം കോടതിയെ സമീപിക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ നര്‍വേക്കര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

Latest News