ബംഗളൂരു- കര്‍ണാടകയിലെ വിവിധ മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെക്കെതിരെ ഫോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.
ഹെഗ്‌ഡെക്കെതിരെ ശക്തമയ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി എസ് മനോഹറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ പരാതി നല്‍കിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭട്കല്‍, ഉത്തര കന്നഡ, മാണ്ഡ്യ എന്നിവിടങ്ങളിലെ നിരവധി മസ്ജിദുകളുടെ പേരെടുത്ത് പറഞ്ഞാണ് തകര്‍ക്കുമെന്നുള്ള മുന്നറിയിപ്പി. ഈ പള്ളികള്‍ പൊളിക്കുന്നതുവരെ ഹിന്ദു സമൂഹം അടങ്ങി ഇരിക്കില്ലെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദ പ്രസംഗം.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേയും മസ്ജിദുകള്‍ക്കെതിരേയും വിവാദപ്രസ്താവന നടത്തിയ അനന്തകുമാര്‍ ഹെഗ്‌ഡെക്കെതിരേ ബംഗളൂരുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മസ്ജിദുകള്‍ക്കെതിരേ നടത്തിയ പ്രസ്താവനയ്ക്കു പുറമേ കോണ്‍ഗ്രസല്ല, സിദ്ധരാമയ്യയാണ് ശത്രുവെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.
ഹെഗ്‌ഡെയ്‌ക്കെതിരേ പാര്‍ട്ടി നിയമനടപടി സ്വീകരിക്കുമെന്നും അയാള്‍ സംസ്‌കാരമില്ലാത്തയാളാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ. ഹരിഷ് ഗൗഡ പറഞ്ഞു.
ഈ വാർത്തകൾ കൂടി വായിക്കുക
കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല
പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു
VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം