ബംഗളുരു- കര്‍ണാടകയില്‍ ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ ബ്രിട്ടീഷ് യുവതിക്കുനേരെ നടന്ന ലൈംഗിക അതിക്രമ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ഹോസ്‌പേട്ടിനും ബംഗളൂരുവിനുമിടയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് 30 കാരിയായ ബ്രിട്ടീഷ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.
യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചത്. ജനുവരി 10നും 11നും ഇടയ്ക്കുള്ള രാത്രിയിലാണ് സംഭവം. തന്നെ സഹായിക്കാനെന്ന വ്യാജേന മുന്നോട്ടുവന്ന പ്രതി അനുചിതമായി സ്പര്‍ശിച്ചുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
യാത്രക്കിടെ തനിക്ക് അസുഖം ബാധിച്ചുവെന്നും രോഗാവസ്ഥ മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന യുവാവ് മുതലെടുക്കുകയായിരുന്നുവെന്നും ബംഗളൂരു സിറ്റി റെയില്‍വേ പോലീസിനു നല്‍കിയ പരാതിയില്‍ ആരോപിച്ചു. പ്രതി റെയില്‍വെ ജീവനക്കാരനാാണെന്ന് സംശയിക്കുന്നു.
ഡിസംബര്‍ 31 ന് മൂന്നാറിലും ജനുവരി നാലിന് മധുരയിലും ജനുവരി ആറിന് ബംഗളൂരുവിലും എത്തി അവിടെ നിന്ന് ബസില്‍ ഹംപിയിലേക്ക് യാത്ര ചെയ്തതായി പരാതിക്കാരി പറഞ്ഞു. ജനുവരി പത്തിന് രാത്രി ട്രെയിന്‍ കയറി ബംഗളൂരുവിലേക്ക് മടക്കയാത്ര ചെയ്യുകയായിരുന്നു.
ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് യാത്രക്ക് മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും തനിക്ക് അനുവദിച്ച മുകളിലെ ബര്‍ത്തില്‍ കയറാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നീട് സഹയാത്രികനുമായി സീറ്റ് മാറ്റി ലോവര്‍ ബര്‍ത്ത് നേടി.
ട്രെയിന്‍ ഹോസ്‌പേട്ടില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ശാരീരിക അസ്വസ്ഥതകള്‍ സഹിക്കവയ്യാതെ വൈദ്യസഹായം തേടി. ട്രെയിനിലുണ്ടായിരുന്ന 23 വയസ്സ് പ്രായം തോന്നുന്ന യുവാവ് സഹായ വാഗ്ദാനവുമായാണെന്നും മുന്നോട്ടുവെന്നതെന്നും ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നുവെന്നും റെയില്‍വേ ജീവനക്കാരനാണെന്നും യുവതി പറഞ്ഞു.
ട്രെയിനിലെ ഒരു കര്‍ട്ടന്‍ ബൂത്തില്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും അവശയായതിനാല്‍ ചെറുക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
പുലര്‍ച്ചെ 5.15ന് ബംഗളുരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവതിക്ക് ജീവനക്കാരനെ കണ്ടെത്താനായില്ല. ഹോട്ടലിലേക്ക് പോയി ഹംപിയിലുള്ള ഇന്ത്യന്‍ സുഹൃത്തിനോട് സംഭവം പറയുകയായിരുന്നു.
സുഹൃത്ത് റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ബ്രിട്ടീഷ് യുവതിയില്‍ നിന്ന് മൊഴിയെടുക്കുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും ചെയ്തു.
റെയില്‍വേ ഉദ്യോഗസ്ഥര്‍ യുവതിയെ ലോക്കല്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ച് പരിചരണം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയെ കണ്ടെത്താന്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല
പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു
VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം