മലപ്പുറം- നിലമ്പൂർ പാട്ടുത്സവത്തിനിടെ നടത്തിയ ഫയർ ഡാൻസിൽ യുവാവിന് പൊള്ളലേറ്റു. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്ന് സംഘടിപ്പിച്ച പാട്ടുത്സവ വേദിയിലാണ് അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി(29)ക്കാണ് പൊള്ളലേറ്റത്. വായിലും മുഖത്തും ദേഹത്തും സാരമായി പൊള്ളലേറ്റു. വായിൽ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു.