ന്യൂദല്‍ഹി - ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കരാന്‍ മര്‍ദിച്ചു. ദല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം നടന്നത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൈലറ്റിന് മര്‍ദ്ദനമേറ്റത്. സഹില്‍ കടാരിയ എന്ന യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ചെത്തിയ ഇയാള്‍ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ആക്രമിക്കുകയുമായിരുന്നു.