Sorry, you need to enable JavaScript to visit this website.

നൈട്രജന്‍ നല്‍കിയുള്ള ആദ്യ വധശിക്ഷ അമേരിക്കയില്‍ ഈ മാസം 25ന് 

ന്യൂയോര്‍ക്ക്- നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി. അലബാമ സ്‌റ്റേറ്റിനാണ് യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്. ഈ മാസം 25ന് യൂജിന്‍ സ്മിത്ത് എന്നയാള്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കും. അതേസമയം നൈട്രജന്‍ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. ഈ മാര്‍ഗം ക്രൂരമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഫെഡറല്‍ കോടതി നിലപാടില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു 
അമേരിക്കയില്‍ ആദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രത്യേക മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ച് ശരീരത്തിലെ ഓക്സിജന്‍ നഷ്ടമാക്കി മരണത്തിന് കീഴടക്കുകയാണ് ചെയ്യുന്നത്. കൊലക്കേസ് പ്രതിയാണ് സ്മിത്ത്.

Latest News