Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രവാസി ആയിരുന്ന ഉസ്മാന്‍ പാണ്ടിക്കാട് നിര്യാതനായി

പാണ്ടിക്കാട്-ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയും കവിയും ഗാനരചയിതാവും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഉസ്മാന്‍ പാണ്ടിക്കാട്(64) നിര്യാതനായി. വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മരാട്ടപ്പടി ദാറുസ്സലാം മസ്ജിദില്‍.

വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിഡണ്ടായിരുന്നു.പ്രവാസികളെ ഏറെ സ്വാധീനിച്ച ആരറിയാൻ എന്റെ വേദന എന്ന ഗാനത്തിന്റെ രചയിതാവാണ്. ഭാര്യ: സുഹറ. മക്കൾ മെഹർ ഷഹിസ്ത, സർത്താജ, ഷഫ്ത്തർഷാൻ, ദീന

 

Latest News