ബംഗളൂരു-അവിചാരിതമായി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഭാര്യയോടൊപ്പം കാമുകന്‍.ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായിക്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബംഗളൂരുവില്‍ എത്തിയിരുന്നത്.
ജനുവരി ഒമ്പതിനാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ വെങ്കടനായിക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച യുവാവ്. വീട്ടിലെ കുളിമുറിയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ച് വീണെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കുറ്റംസമ്മതിച്ചത്.
സംഭവദിവസം വെങ്കിടനായിക്ക് വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെയും വീട്ടില്‍കണ്ടു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായെന്നും പിന്നാലെ നന്ദിനി ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
ശേഷം അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.
ഈ വാർത്തകൾ കൂടി വായിക്കുക
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
രാമക്ഷേത്ര ആഘോഷങ്ങളില്‍നിന്ന് മുസ്ലിംകള്‍ വീട്ടുനില്‍ക്കണം; കാരണങ്ങൾ നിരത്തി വ്യക്തിനിയമ ബോര്‍ഡ്
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി