നെടുമ്പാശ്ശേരി- എയർ ഇന്ത്യയുടെ കൊച്ചി-ദുബായ് വിമാനം മണിക്കൂറുകളോളം വൈകിയതിനാൽ യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച രാവിലെ 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാൻ വൈകിയത്.
ഈ വിമാനത്തിൽ പോകാൻ രാവിലെ ആറു മണിമുതൽ എത്തിയ യാത്രക്കാർ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ കാത്തിരിക്കയാണ്. ദൽഹിയിൽ മഞ്ഞായതിനാൽ വിമാനം എത്താൻ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് യാത്രക്കാർകാത്തിരിക്കുകയായിരുന്നു.
പലവട്ടം സമയം മാറ്റി പറഞ്ഞതോടെ യാത്രക്കാർ ക്ഷുഭിതരായി.കൃത്യമായ വിവരം ലഭിക്കാതായതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു.
ദുബായിലെത്തിയശേഷം അവിടെ നിന്നും കാനഡയിലേയ്ക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. വിമാനം വൈകിയതോടെ കുട്ടികളും
സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് ഒടുവിൽ യാത്രക്കാരെ അധികൃതർ അറിയിച്ചിരിക്കുന്നത്.
ദൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് എയർഇന്ത്യയുടെയും ഇൻഡിഗോയുടെയും ഏതാനും വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
ഈ വാർത്തകളും വായിക്കുക
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്സോ കുറ്റമല്ലെന്ന് ഹൈക്കോടതി
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം