റിയാദ്-സൗദിയില്‍ നാളെ മുതല്‍ കെട്ടിട വാടക ഉടമക്ക് നേരിട്ട് നല്‍കിയില്‍ അത് തെളിവായി സ്വീകരിക്കില്ല. വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി തന്നെ നല്‍കണമെന്ന നിബന്ധനയാണ് പ്രാബല്യത്തില്‍ വരുന്നത്. തുക ഈജാര്‍ പോര്‍ട്ടലിലൂടെ മാത്രം നല്‍കുന്ന രീതി കണിശമായി നടപ്പിലാക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഇത് അനിവാര്യമാണെന്ന് സൗദി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീര്‍ അല്‍ മുഫറെജ് അറിയിച്ചു.
ഈജാര്‍ പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെയായി 80 ലക്ഷത്തിലധികം വാടകക്കരാറുകള്‍ പോര്‍ട്ടല്‍ വഴി പൂര്‍ത്തിയാക്കിയതായാണ് കണക്ക്. ഇതില്‍ 66 ലക്ഷത്തോളം പാര്‍പ്പിട യൂണിറ്റുകളുടെ കരാറുകളാണ്. ബാക്കി 13 ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളും.
ഈ വാർത്തകളും വായിക്കുക
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം
പ്രതിദിനം ഇരുപതിനായിരത്തോളം കരാറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈജാര്‍ പോര്‍ട്ടലിന്റെ സുതാര്യതയും പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് കണക്കുകള്‍. കരാര്‍ സമയത്ത് അനുബന്ധ കക്ഷികള്‍ നല്‍കുന്ന രേഖകളുടെ വിശ്വാസ്യത അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും പോര്‍ട്ടല്‍ വഴി സൗകര്യമുണ്ട്. കരാറുകള്‍ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ നിന്ന് ഓണ്‍ലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകള്‍ വഴി വാടക തുടകയടക്കുന്നതിനും ഈജാര്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഘടുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാമുള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാമാണെന്നും അതോറിറ്റി അതോറിറ്റി അറിയിച്ചു.