ന്യൂദല്‍ഹി-ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) മുസ്‌ലിംകളോട് അഭ്യര്‍ത്ഥിച്ചു. അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്ന രാമക്ഷേത്രം മതേതരവിരുദ്ധവും സര്‍ക്കാര്‍ വിരുദ്ധവുമാണെന്നും ആരോപിച്ച ബോര്‍ഡ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് അവിശ്വാസമാമെന്നും വ്യക്തമാക്കി.
ബാബരി മസ്ജിദ് പണിയാന്‍ ഒരു ക്ഷേത്രവും പൊളിച്ചുമാറ്റിയിട്ടില്ലെന്ന് സുപ്രീം കോടതി അംഗീകരിച്ചതിനാല്‍തന്നെ അനീതിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മിച്ച സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം
വസ്തുതകള്‍ക്ക് നേരെ കണ്ണടച്ച് ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനം എടുത്തത്. അവരുടെ അവകാശവാദങ്ങള്‍ വിശുദ്ധ ഹിന്ദു ഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടില്ല. തീര്‍ച്ചയായും ക്ഷേത്രത്തിന്റെ നിര്‍മ്മാണം മതേതരത്വത്തിനും ഇന്ത്യയുടെ ജനാധിപത്യത്തിനും എതിരായ ആക്രമണമായിരുന്നു- അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ പിന്തുണയോടെയാണ് തീരുമാനമെടുത്തതെന്നും നൂറുകണക്കിന് വര്‍ഷങ്ങളായി മുസ്ലിംകള്‍ ആരാധിച്ചിരുന്ന പള്ളിയുടെ സ്ഥലത്താണ് പകരം ക്ഷേത്രം സ്ഥാപിച്ചെന്നും റഹ്മാനി പറഞ്ഞു.
പ്രധാനമന്ത്രി തന്നെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടെ അത് മതേതരത്വത്തിന്റെയും നീതിയുടെയും മരണമായിരിക്കും. രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വേണ്ടി രാജ്യത്തുടനീളം പരിപാടി പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷത്തിന്റെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് മുസ്ലിംകള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്നതും വിളക്ക് തെളിയിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും വിളക്ക് കൊളുത്തുന്നതും അവിശ്വാസമാണെന്ന് മുസ്ലിംകള്‍ മനസ്സിലാക്കണം.
രാമക്ഷേത്രം നിര്‍മ്മിച്ചതിന്റെ ആഘോഷത്തില്‍ നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ വിളക്ക് കൊളുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളേയും ബഹുമാനിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നതിനാല്‍ മറ്റെല്ലാ ഹിന്ദു ദേവതകളോടൊപ്പം ശ്രീരാമനെയും ബഹുമാനിക്കുന്നു.
എന്നാല്‍, ഒരേയൊരു ദൈവമേയുള്ളൂവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു, അതിനാല്‍, ആ ഏകദൈവത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായതിനാല്‍ അവര്‍ക്ക് മറ്റൊരു ദൈവത്തെയും ആഘോഷിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.