പനാജി-നാലു വയസ്സായ മകനെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ബംഗളൂരുവിലെ കമ്പനി സി.ഇ.ഒ സുചന സേത്തും വേറിട്ട് താമസിക്കുകയായിരുന്ന ഭര്‍ത്താവ് വെങ്കട്ടരാമനും തമ്മില്‍ പോലീസ് സ്‌റ്റേഷനില്‍ മുഖാമുഖം. മൊഴി നല്‍കാനാണ് വെങ്കട്ടരാമന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
സുചനയെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ട വെങ്കട്ടരാമന്‍ കയര്‍ത്തു സംസാരിച്ചു. നീ എന്തിനിതു ചെയ്തുവെന്ന ചോദ്യത്തിന് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു സുചനയുടെ മറുപടിയെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. സുചനയുടെ സാധനങ്ങളുടെ കൂട്ടത്തില്‍ ടിഷ്യൂപേപ്പറില്‍ ഐലൈനര്‍ കൊണ്ട് എഴുതിയ ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ഭര്‍ത്താവ് മകനെ മോശം സ്വഭാവങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ഒരു ദിവസം പോലും അവനെ അച്ഛന്റെ കസ്റ്റഡിയില്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അതില്‍ എഴുതിയിരുന്നത്.
കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം
കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി
ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം