Sorry, you need to enable JavaScript to visit this website.

ലാലു പ്രസാദ് യാദവിന്‍റെ പരോൾ നീട്ടിയില്ല, ജയിലിൽ തിരിച്ചെത്തണമെന്ന് കോടതി

പാറ്റ്‌ന- കാലിത്തീറ്റ കുംഭകോണ കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ പരോൾ കാലാവധി നീട്ടിനൽകാനാകില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി. ഈ മാസം മുപ്പതിനകം ജയിലിൽ തിരിച്ചെത്തണമെന്ന് ലാലുവിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നു മാസത്തേക്ക് കൂടി പരോൾ നീട്ടിനൽകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
 

Latest News