Sorry, you need to enable JavaScript to visit this website.

ട്രാന്‍സ്ജെന്‍ഡര്‍ നല്‍കിയ മാനനഷ്ടക്കേസ്:  യൂട്യൂബര്‍ 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം

ചെന്നൈ-എഐഎഡിഎംകെ നേതാവായ നേതാവായ ട്രാന്‍സ്ജെന്‍ഡര്‍ അപ്സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍,യൂട്യൂബര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി. യൂട്യൂബറായ ജോ മൈക്കല്‍ പ്രവീണിനോടാണ് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.വ്യക്തിഹത്യ ചെയ്യുന്ന രീതിയിലെ വീഡിയോകള്‍ ജോ അപ് ലോഡ് ചെയ്തതിന് പിന്നാലെ, പരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും, ഇത് കാരണം കടുത്ത മാനസിക സംഘര്‍ഷം നേരിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്സര റെഡ്ഡി പരാതി നല്‍കിയത്. യൂട്യൂബില്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ സ്വാതന്ത്യമുണ്ടെങ്കിലും, സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അഭിപ്രായപ്രകടനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Latest News