Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ എത്തുന്ന അതിഥികള്‍ക്ക് മണ്ണ് പെട്ടിയിലാക്കി സമ്മാനിക്കും; വീടുകളിൽ ഉണ്ടാകുന്നത് ഭാഗ്യം

അയോധ്യ- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്ന  അതിഥികള്‍ക്ക് രാംരാജ് എന്ന പേരിലുള്ള സവിശേഷ സമ്മാനം ലഭിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സവിശേഷ സമ്മാനം നല്‍കുന്ന കാര്യം അറിയിച്ചത്.
രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ വേളയില്‍ ശേഖരിച്ച മണ്ണാണ് രാമരാജ്്. ഈ മണ്ണ് ചെറിയ പെട്ടികളിലാക്കിയാണ് അതിഥികള്‍ക്ക് സമ്മാനിക്കുക. പവിത്രമായി കരുതുന്ന മണ്ണ് വീട്ടുവളപ്പില്‍ സൂക്ഷിക്കാമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. ഈ മണ്ണ് ഏത് വീട്ടിലും ഉണ്ടാകുന്നത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാല്‍  ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് ക്ഷേത്രത്തില്‍ എത്തുമ്പോള്‍ രാമരാജ് നല്‍കും.
ജനുവരി 22 ന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. രാംരാജിനു പുറമെ മോട്ടിച്ചൂര്‍ ലഡുവും ചടങ്ങിന്റെ പ്രസാദമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളല്‍നിന്ന് 11,000ത്തിലധികം അതിഥികളെയാണ് പ്രാണ്‍ പ്രതിഷ്ഠാ പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.
എന്താണ് രാംരാജ്?
ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠ നടക്കും. ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പുരോഹിത സംഘം മുഖ്യചടങ്ങുകള്‍ നടത്തും. ജനുവരി 19നകം എല്ലാ വാതിലുകളും സ്ഥാപിക്കും. ഇതുവരെ 16 വാതിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്,  45 എണ്ണം ഇനി സ്ഥാപിക്കാനുണ്ട്.  ജനുവരി 19നകം വാതില്‍ സ്ഥാപിക്കുന്നതിനുള്ള എല്ലാ ജോലികളും പൂര്‍ത്തിയാകും.

ഈ വാർത്തകൾ വായിക്കുക

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം

Latest News