ന്യൂഡൽഹി - പഞ്ചാബിലെ ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജ(27)യുടെ മൃതദേഹം തിരിച്ചറിയാൻ നിർണായകമായത് ടാറ്റൂ. ഹരിയാനയിലെ ടൊഹാനയിൽ കണ്ടെത്തിയ മൃതശരീരം മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാകാത്തവിധം അഴുകിയ നിലയിലായിരുന്നു.
ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹത്തിൽ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. മോഡലിന്റെ പഴയ ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് മൃതദേഹം ദിവ്യയുടേതാണെന്ന് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പോലീസ് ഓഫീസർ മുകേഷ് കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനും ഡി.എൻ.എ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ദിവ്യയുടെ കുടുംബത്തെ വിവരമറിയിച്ചതായും പോലീസ് അറിയിച്ചു.
ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം
കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി
പുതുവർഷം കഴിഞ്ഞ് പിറ്റേന്ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മോഡൽ കൊല്ലപ്പെട്ടത്. 2016-ൽ അധോലോക നേതാവും കാമുകനുമായ സന്ദീപ് ഗദോലിയുടെ കൊലപാതകത്തെ തുടർന്ന് ഏഴു വർഷം ജയിലായിരുന്നു ദിവ്യ പഹൂജ. കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്.
ദിവ്യയുടെ മൃതദേഹം ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലാണെന്ന് കേസിൽ കൊൽക്കത്ത വിമാനത്താവളത്തിൽ് അറസ്റ്റിലായ ബൽരാജ് ഗില്ലാണ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെ ദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ ദുരത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്.