ന്യൂദല്‍ഹി- ദല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. രാവിലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 3.6 ഡിഗ്രി രേഖപ്പെടുത്തി. കടുത്ത മൂടല്‍മഞ്ഞാണ് ദല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്. കലാവസ്ഥ വകുപ്പ് ദല്‍ഹിയില്‍ ശീതതരംഗമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശീതതരംഗത്തിന് സമാനമായ സഹചര്യം മൂന്ന് നാല് ദിവസങ്ങള്‍കൂടി ഡല്‍ഹിയില്‍ തുടരുമെന്നും കലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതിശൈത്യം കാരണം ദല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്യുന്നുണ്ട്. ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും മൂടല്‍ മഞ്ഞും ദൃശ്യമാണ്.