തൃശൂര്‍ - സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അന്ന് ഇവിടെ നടക്കേണ്ടിയിരുന്ന മറ്റ് വിവാഹങ്ങള്‍ മാറ്റിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഗുരുവായൂര്‍ ദേവസ്വം. വിവാഹങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ക്രമീകരണം നടപ്പാക്കുതയാണ് ചെയ്തിട്ടുള്ളതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുണ്ട്. കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോഡിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു