Sorry, you need to enable JavaScript to visit this website.

ഒന്നും അറിയില്ലെന്ന് ഇ.പി ജയരാജന്‍, വീണക്കെതിരായ അന്വേഷണത്തില്‍ സി.പി.എമ്മിന് മൗനം

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. 'വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞൂട' എന്നാണ് അദ്ദേഹം പറഞ്ഞത്.
വീണയുടെ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസോ മറ്റ് സി.പി.എം നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലമാണ് വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു.
സംഘപരിവാര്‍-സിപിഎം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് കണ്ടറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. റിയാസിന്റെ നാവ് ഉപ്പിലിട്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

Latest News