Sorry, you need to enable JavaScript to visit this website.

സി.പി.എമ്മും സംഘപരിവാറുമായി അവിഹിത ബന്ധം- വി.ഡി. സതീശന്‍

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര കമ്പനികാര്യമന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തോടെ നേരത്തെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അന്വേഷണം പോലെ അവസാനിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂരിലെ ഇ.ഡി അന്വേഷണം തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള സെറ്റില്‍മെന്റിന്റെ ഭാഗമായി മാറുകയാണോ എന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിലേക്ക് പോവുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ സി.പി.എമ്മും സംഘപരിവാര്‍ ശക്തികളുമായി അവിഹിതമായ ബന്ധമുണ്ട്. മുമ്പ് നടന്ന കാര്യങ്ങള്‍വെച്ചുകൊണ്ട്, നീതിപൂര്‍വകമായ അന്വേഷണം നടക്കുമോയെന്ന് ഉറപ്പുപറയാന്‍ പറ്റില്ല. നമ്മുടെ മുമ്പിലുള്ള നാലുകേസുകളിലും ഇവര്‍ തമ്മില്‍ ധാരണയുണ്ടായിട്ടുണ്ട്. ഏതറ്റംവരെ പോകുമെന്ന് ഒരുറപ്പുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

 

Latest News