തൃശൂര്‍-പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍. കാലത്ത് 6 മുതല്‍ 9 വരെ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗം വിവാഹങ്ങളും പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ?ഗം അനുമതി നല്കിയാല് രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. നാളെ കലക്ടറും പ്രൊട്ടക്ഷന്‍ സംഘവും അടങ്ങുന്ന ഉന്നതതല യോഗം സുരക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്. രാവിലെ ആറിനു മുന്‍പ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂര്‍ത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകള്‍ക്കുമായി വേണ്ട നമ്പൂതിരിമാരും പരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തില്‍ ഉണ്ടാവുക.