കൊച്ചി-നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം നിര്യാതയായി. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം.കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്ന സാന്ദ്രക്ക്
കാനഡയിലെ ഒന്റാരിയോ കൊണസ്‌റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. നാട്ടില്‍ എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയക്കുകയുമായിരുന്നു. കാനഡയിലെ ആശുപത്രിയില്‍ കൃത്യ സമയത്ത് രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.