പാരീസ്- വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 2,094 ഓര്‍ഡറുകള്‍. ആഗോള യാത്രക്കാരുടെ വളര്‍ച്ചയ്ക്ക് വിമാനക്കമ്പനികള്‍ തയ്യാറെടുക്കുകയും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ക്കായി നടത്തുന്ന അന്വേഷണവുമാണ് ചെയ്യുന്നതാണ് വന്‍ ഓര്‍ഡര്‍ ലഭിക്കാന്‍ എയര്‍ബസിനെ സഹായിച്ചത്.
കഴിഞ്ഞ വര്‍ഷം 735 വിമാനങ്ങളാണ് എയര്‍ബസ് കൈമാറിയത്. തങ്ങളുടെ 720 ഡെലിവറി എന്ന ലക്ഷ്യമാണ് കമ്പനി ഇതിലൂടെ മറികടന്നത്.
2013ല്‍ 1,503 വിമാനങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചതാണ് എയര്‍ബസിന്റെ മുന്‍ റെക്കോര്‍ഡ്. ചെറിയ ഫ്ളൈറ്റുകള്‍ക്കുള്ള ജനപ്രിയ എ320 കുടുംബത്തിന്റെയും ദീര്‍ഘദൂര റൂട്ടുകളില്‍ എ350ന്റെയും മികച്ച ഓര്‍ഡറുകളാണ് എയര്‍ബസ് സ്വന്തമാക്കിയത്.
കോവിഡിന് ശേഷം 2023- 2025 സമയപരിധിക്കുള്ളില്‍ വ്യോമയാന മേഖല വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ 2023ല്‍ വൈഡ്ബോഡി പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലും ഊര്‍ജ്ജസ്വലതയോടെയും തിരിച്ചുവരുന്നതാണ് കാണുന്നതെന്നും വാണിജ്യ ചീഫ് ക്രിസ്റ്റ്യന്‍ ഷെറര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ബസ്സിന് ഇന്ത്യയില്‍ നിന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ഓര്‍ഡര്‍ ലഭിച്ചത്. ഇന്‍ഡിഗോ നല്‍കിയ 500 വിമാനങ്ങളുടെ ഓര്‍ഡറാണ് ഏറ്റവും വലുത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ 250 ഓര്‍ഡറും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ 230 വിമാനങ്ങളുടെ ഓര്‍ഡറുമുണ്ട്.
ഇത്രയൊക്കെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും എയര്‍ബസിന് കഴിഞ്ഞ വര്‍ഷം അവസാനം വരെ 8598 വിമാനങ്ങളുടെ ബാക്ക്‌ലോഗുണ്ട്.