Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യൂത്ത്‌ലീഗ് കൺവൻഷൻ അലസിപ്പിരിഞ്ഞു; ലീഗ് നേതാവിന്റെ പ്രസംഗം തടഞ്ഞ് മൈക്ക് പിടിച്ചുവാങ്ങി

ആലുവ - ആലുവയിലെ യൂത്ത് ലീഗ് റാലിയുടെ പ്രചാരണ കൺവൻഷൻ യോഗത്തിൽ വാക്കേറ്റവും ബഹളവും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട് പ്രസംഗിക്കുന്നതിനിടെയാണ് പ്രസംഗം തടയാൻ ഒരു വിഭാഗം ശ്രമിച്ചത്. തുടർന്ന് കൺവെൻഷൻ നിർത്തി യോഗം പിരിയുകയായിരുന്നു. 
 ജില്ലാ ലീഗിലെ വിഭാഗീയതയാണ് സംസാരം വാക്കേറ്റത്തിലെത്തിച്ചതെന്നാണ് വിവരം. സംഘടനാ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ ഗുണം യൂത്ത് ലീഗിനും ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ജില്ലാ ലീഗ് പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ ഒരാഴ്ച്ചയായി നടക്കുന്ന കാര്യങ്ങൾ സങ്കടകരമാണെന്നും അതേക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വന്നാൽ തെളിവ് സഹിതം ബോധ്യപ്പെടുത്തി തരാമെന്നും പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. ഇതോടെ വേദിയിൽ നിന്നും സദസ്സിൽ നിന്നും പ്രവർത്തകർ എണീറ്റ് ബഹളം വെച്ച് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. വാക്കേറ്റം തുടർന്നതോടെ കൺവെൻഷൻ അവസാനിപ്പിച്ച് പിരിയാൻ നേതൃത്വം നിർബന്ധിതരായി.
 മലബാറിലെ ജില്ലകളോട് കിടപിടിക്കുന്ന രീതിയിലാണ് എറണാകുളം ജില്ലയിലെ പാർട്ടി പ്രവർത്തനമെന്നും എന്നാൽ, സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരോട് വളരെ ഖേദത്തോടെയാണ് സംസാരിക്കുന്നതെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചതും ബഹളത്തിന് വഴിയൊരുക്കിയതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.
 

Latest News