പട്‌ന- രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടി ഒരു വയസ്സായ കുട്ടിയുമായി തിരിച്ചെത്തിയ ദമ്പതികളെ വെടിവെച്ചു കൊന്നു. ബിഹാറിലാണ് സംഭവം. വെടിവെപ്പില്‍ ദമ്പതികളുടെ ഒരു വയസ്സായ കുട്ടിയും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.
ബിഹാറിലെ നൗഗാച്ചിയ ഗ്രാമത്തില്‍ തിരിച്ചെത്തിയ ദമ്പതികൾ 23 കാരനായ യുവാവിന്റെ മാതാപിതാക്കളെ കണ്ട ശേഷം രണ്ട് കി.മീ അകലെയുള്ള പുതിയ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദമ്പതികളെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ചാന്ദ്‌നി കുമാരിയുടെ പിതാവ് പപ്പു സിംഗും യുവതിയുടെ സഹോദരനുമാണ് കൊലപാതകത്തില്‍ മുഖ്യപ്രതികളെന്ന് നൗഗാച്ചിയ ജില്ലാ പോലീസ് സൂപ്രണ്ട് സുശാന്ത് കുമാര്‍ സരോജ് പറഞ്ഞു. നേരത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും യുവാവിന്റെ കുടുംബം വിവാഹം അംഗീകരിക്കാൻ തയാറായതിനെ തുടർന്നാണ് ദമ്പതികൾ നാട്ടിൽ മടങ്ങി എത്തിയത്.
21 കാരി ചാന്ദ്‌നി കുമാരി, ഭര്‍ത്താവ് 23 കരാന്‍ ചന്ദന്‍ കുമാര്‍ സിംഗ്, ഒരു വയസ്സായ മകള്‍ എന്നിവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ചാന്ദ്‌നിയും ചന്ദന്‍ കുമാറും ഒരേ ജാതിക്കാര്‍ തന്നെയാണെന്നും നാലു വര്‍ഷം മുമ്പാണ് ഇവരുടെ പ്രണയം ആരംഭിച്ചതെന്നും ഇരുവീട്ടുകാരും വിവാഹത്തിന് എതിരായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പപ്പു സിംഗിനേയും മകനേയും കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വിവിധ സംഘങ്ങള്‍ രൂപീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി
ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍
തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും
VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും