തിരുവനന്തപുരം / തൃശൂർ - ഭിന്നശേഷി കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മാന്ത്രികനും പ്രചോദന പ്രഭാഷകനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ മുഖ്യ സാരഥിയുമായ ഗോപിനാഥ് മുതുകാടിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
ഗോപിനാഥ് മുതുകാടിനെതിരെയും സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരെയുമുള്ള മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കമ്മിഷൻ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ചിത്ര സി.ആർ ഡിസംബർ 29ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുതുകാടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെ സാമ്പത്തിക കെടുകാര്യസ്ഥത ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. അവരുടെ മകൻ ഡി.എ.സിയിലെ മുൻ വിദ്യാർത്ഥിയായിരുന്നു. കലാകേന്ദ്രത്തിന് അനുവദിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതെന്നാണ് അവരുടെ ആരോപണം. തുടർന്ന് നടത്തിപ്പുമായി ബന്ധപ്പെട്ടും കുട്ടികളോടും രക്ഷിതാക്കളോടുമുള്ള സ്ഥാപന അധികൃതരുടെ ഇടപെടലുകളും പലരും തുറന്നുപറഞ്ഞു.
ഇതോടെ സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവാദമായി മാറുകയായിരുന്നു. സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരേയും അനുകൂലമായും സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുള്ളത്. സംഭവം അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചിരുന്നു. ആരോപണങ്ങളിൽ വിശദീകരണവുമായി ഗോപിനാഥ് മുതുകാടും രംഗത്തെത്തിയിരുന്നു.
വായിക്കുക...
മുതുകാട് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു? സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് പറയുന്നത് ഇങ്ങനെ...
കുത്തിത്തിരിപ്പും വ്യക്തി ഹത്യയുമല്ല'; മുതുകാടിന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് അഡ്വ. ഹരീഷ് വാസുദേവൻ
എം.എ യൂസഫലിയുടെ പ്രവാസത്തിന്റെ അമ്പതാണ്ട്; സൗജന്യ ഹൃദയശസ്ത്ര ക്രിയയ്ക്ക് അപേക്ഷ ക്ഷണിച്ചു, ചെയ്യേണ്ടത് ഇങ്ങനെ...