ബന്ദര്‍ സെരി ബെഗവാന്‍, ബ്രൂണെ-ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കണോ? ബ്രൂണെയിലേക്ക് പോരൂ. ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുള്‍ മതീന്‍ രാജകുമാരന്‍ വ്യാഴാഴ്ച വിവാഹിതനായി. ഏഷ്യയിലെ ഏറ്റവും മോസ്റ്റ് വാണ്ടഡ് ബാച്ചിലര്‍മാരിലൊരാളാണ് മതീന്‍. 10 ദിവസം നീളുന്നതാണ് വിവാഹച്ചടങ്ങ്. 32 കാരനായ രാജകുമാരനും 29 കാരിയായ യാങ് മുലിയ അനിഷ റോസ്നയും തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്‍ണ്ണ താഴികക്കുടമുള്ള പള്ളിയില്‍വെച്ച് ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായി.
സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ പത്താമത്തെ മകനാണ് മതീന്‍. പിതാവിന്റെ പ്രധാന ഉപദേശകരില്‍ ഒരാളുടെ ചെറുമകളാണ് വധുവായ യാങ് മുലിയ അനിഷ. ഇവര്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ ഉടമയും ടൂറിസം സ്ഥാപനത്തിന്റെ സഹ ഉടമയുമാണ്. ഞായറാഴ്ച മുതലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 1,788 മുറികളുള്ള കൊട്ടാരത്തിലായിരുന്നു ആഘോഷത്തിന്റെ തുടക്കം. രാജ്യത്തെയും വിദേശത്തെയും പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.
ഏറ്റവും സമ്പന്ന ാജ്യങ്ങളിലൊന്നാണ് ബ്രൂണെ. രാജ്യത്തെ ആഡംബരം മൊത്തം എടുത്തുകാണിക്കുന്ന തരത്തിലായിരിക്കും ആഘോഷം നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണയാണ് ബ്രൂണെയുടെ പ്രധാന സമ്പത്ത്. 4.5 ലക്ഷം മാത്രമാണ് ജനസംഖ്യ.
മതീന്‍ ഒരിക്കലും രാജാവാകാന്‍ സാധ്യതയില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ താരമാണ്. രാജ്യത്തെ വ്യോമസേനയിലെ ഹെലികോപ്റ്റര്‍ പൈലറ്റായ അദ്ദേഹത്തെ മാധ്യമങ്ങള്‍ ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി താരതമ്യം ചെയ്തിരുന്നു. ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ ഓഫീസര്‍ കേഡറ്റായി ബിരുദം നേടിയ മതീന്‍, 2019 തെക്കുകിഴക്കന്‍ ഏഷ്യന്‍ ഗെയിംസില്‍ പോളോയില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനും 2022 ല്‍ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരത്തിനും രാജകുമാരന്‍ പിതാവിനൊപ്പം ഉണ്ടായിരുന്നു.