വാഷിങ്ടണ്‍- സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം മധ്യത്തോടെ മനുഷ്യനെ ചന്ദ്രിലേക്ക് അയക്കാനുള്ള ദൗത്യം നാസ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. അടുത്ത വര്‍ഷം സെപ്തംബറിലായിരിക്കും ആര്‍ട്ടിമിസ് 2 ദൗത്യം നടപ്പാക്കുക. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പോയി മടങ്ങിയ ആര്‍ട്ടിമിസ് 1 ദൗത്യം വിജയകരമായിരുന്നു.
ഒരു വനിത ഉള്‍പ്പെടെ നാലു പേരെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. പത്തു ദിവസമെടുത്ത് ചന്ദ്രനെ ചുറ്റി മടങ്ങാനായിരുന്നു ദൗത്യ സംഘത്തിന്റെ പദ്ധതി.
രണ്ടാം ആര്‍ട്ടിമിസ് ദൗത്യം ഒരു വര്‍ഷത്തേക്ക് നീട്ടിയതിന് പിന്നാലെ മൂന്നാം ആര്‍ട്ടിമിസ് ദൗത്യവും ഒരുവര്‍ഷത്തേക്ക് നീട്ടി. 2025 സെപ്തംബറില്‍ രണ്ടാം ദൗത്യവും 2026 സെപ്തംബറില്‍ മൂന്നാം ദൗത്യവും പുറപ്പെടുമെന്നാണ് പുതിയ കണക്കുകൂട്ടല്‍.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ആര്‍ട്ടിമിസ് നാല് ദൗത്യം 2028ല്‍ നടക്കും. ഗേറ്റ്വേ ലൂണാര്‍ സ്പേയ്സ് സ്റ്റേഷന്‍ മിഷന്‍ എന്നാണ് പേര്. ഭാവിയില്‍ ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശ സഞ്ചാരികളുടെ ഇടത്താവളമായി ഇത് മാറും. ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും ഗേറ്റ്വേയെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു വനിതയെ ഇറക്കുന്ന ദൗത്യത്തിലെ നാലുപേരില്‍ രണ്ടുപേരാണ് ചന്ദ്രനില്‍ ഇറങ്ങുക. മറ്റു രണ്ടുപേര്‍ പേടകത്തിലായിരിക്കും.
സഞ്ചാരികളായ ജെറമി ഹാന്‍സെന്‍, ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന്‍ എന്നിവരാണ് ചാന്ദ്ര യാത്രയുടെ പരിശീലനത്തിന് നാസയിലുള്ളത്. പരിശീലനം നാസയില്‍ പുരോഗമിക്കുകയാണ്അര നൂറ്റാണ്ടിന് ശേഷമാണ് മനുഷ്യനെ നാസ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നത്.