സാന്‍ഫ്രാന്‍സിസ്‌കോ- ഗൂഗ്‌ളില്‍ നിന്നും വീണ്ടും ജീവനക്കാരെ പിരിച്ചു വിടുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി.
ഹാര്‍ഡ്വെയര്‍, വോയ്സ് അസിസ്റ്റിങ്, എന്‍ജിനിയറിങ് വിഭാഗത്തിലെ നൂറുകണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
പന്ത്രണ്ടായിരം പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ ഒരു വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നല്‍കിയിട്ടുണ്ട്.