കണ്ണൂർ - കോഴിക്കോട്ട് ആരംഭിച്ച കേരള സാഹിത്യോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ മാധ്യമങ്ങൾക്കെതിരെ പ്രതികരണവുമായി ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ രംഗത്ത്. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്‌തെന്നും ഇതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നുമാണ് ഇ.പി ജയരാജന്റെ വിമർശം.
പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കുമെന്ന പോലെ തനിക്കും പിണറായി മഹാനാണ്. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ.കെ.ജി എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവെന്നും ഇ.പി വിശദീകരിച്ചു.
എം.ടിയുടെ പ്രസംഗം കേട്ടപ്പോൾ തനിക്ക് തോന്നിയത് വിമർശം കേന്ദ്രസർക്കാരിന് എതിരെയാണെന്നാണ്. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്താണ് എം.ടിയുടെ പ്രതികരണമെന്നും ഇ.പി ചൂണ്ടിക്കാട്ടി.
വായിക്കുക...
ഉപയോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ താഴ്ച
'ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടില്ല'; പിണറായിയെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ
- ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി വാസുദേവൻ നായർ. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കല്പ്പത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാത്തതെന്നും എം.ടി വ്യക്തമാക്കി.
കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സഖാവ് ഇ.എം.എസിനെ ഓർമിപ്പിച്ച് രാഷ്ട്രീയ വിമർശവുമായി പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം.ടിയുടെ വിമർശം.
സഖാവ് ഇ.എം.എസിനെ ഒരു നേതൃപൂജയിലും കണ്ടിട്ടില്ലെന്നും അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയിരിക്കുകയാണെന്നും എം.ടി പറഞ്ഞു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. ഭരണാധികാരികൾ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി കുറ്റപ്പെടുത്തി.
നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇ.എം.എസ് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ്, അധികാരത്തിന്റെ അവസരമെന്നു വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമർത്തലുകളിൽനിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.
രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി വിമർശിച്ചു. എം.ടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടനെ മുഖ്യമന്ത്രി വേദി വിട്ടു.
വായിക്കുക...
മുതുകാട് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു? സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് പറയുന്നത് ഇങ്ങനെ...
എം.എ യൂസഫലിയുടെ പ്രവാസത്തിന്റെ അമ്പതാണ്ട്; സൗജന്യ ഹൃദയശസ്ത്ര ക്രിയയ്ക്ക് അപേക്ഷ ക്ഷണിച്ചു, ചെയ്യേണ്ടത് ഇങ്ങനെ...
മലപ്പുറത്ത് വസ്ത്രങ്ങൾക്കു നിറംനൽകുന്ന കളർ ചേർത്ത ചോക്ക് മിഠായി പിടികൂടി; വായിലിട്ടാൽ പുക വരുന്ന മിഠായി നിരോധിച്ചു
ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കൂടാതെ പ്രശ്‌സത നർത്തകി മല്ലിക സാരാഭായ്, പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ അടക്കമുള്ളവരും ഉണ്ടായിരുന്നു.