ഹവേരി- ഭിന്നമതക്കാരെന്ന് ആരോപിച്ച് സ്വകാര്യ ലോഡ്ജില്‍ കയറി യുവാവിനേയും യുവതിയേയും ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.
കര്‍ണാടകയില്‍ ഹവേരി ജില്ലയിലെ ഹാംഗലിലാണ് സദാചാര പോലീസ് ചമഞ്ഞ സംഭവം. സ്വകാര്യ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെയും പുരുഷനെയും മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജനുവരി എട്ടിന് ഉച്ചക്കാണ് ഹാംഗലിനടുത്ത് നല്‍കാര ക്രോസിനു സമീപമുള്ള ഇടിഗാസ് ലോഡ്ജിലെ മുറിയില്‍ പ്രതികള്‍ ബലം പ്രയോഗിച്ച് കയറിയത്. സ്ത്രീയെയും പുരുഷനെയും വലിച്ച് പുറത്തിറക്കി ആയിരുന്നു മര്‍ദനം. ഇരുവരേയും അധിക്ഷേപിച്ച സംഘം സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും അവരെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പുരുഷനേയും ക്രൂരമായി മര്‍ദിച്ചു. ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഏകദേശം 30-40 പ്രായക്കാരായ ദമ്പതികള്‍ അയല്‍ ജില്ലയില്‍ നിന്നുള്ളവരാണ്.
VIDEO യാത്രക്കാരായി അമ്മയും മകളും മാത്രം; വിമാനത്തില്‍ അവര്‍ അടിച്ചുപൊളിച്ചു
ഗാരേജ് തൊഴിലാളിയായ അഫ്താബ് മഖ്ബൂല്‍(24), മദര്‍സാബ് മുഹമ്മദ് ഇസ്ഹാക്ക് മണ്ടക്കി (23), സമീഉല്ല ലാലനവര്‍ എന്നിവരാണ് മൂന്ന് പ്രതികള്‍. മറ്റ് രണ്ട് പ്രതികളെ തിരിച്ചറിയാനുണ്ട്. അതിക്രമം, നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മുറിവേല്‍പ്പിക്കല്‍, സ്ത്രീകളെ ആക്രമിക്കല്‍. ക്രിമിനല്‍ ബലപ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ പ്രകരാമാണ് കേസ്. പ്രതികളെല്ലാം ഹാവേരി ജില്ലയിലെ അക്കി ആളൂര്‍ സ്വദേശികളാണ്
ഹോട്ടലില്‍ ജോലി ചെയ്യുന്ന വിനയ് ക്യാസനൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍