ബേണ്‍- വലിയ വിമാനത്തിലെ ഇക്കണോമി ക്ലാസില്‍ അമ്മയും മകളും മാത്രം യാത്ര ചെയ്ത സംഭവം ഇന്‍ര്‍നെറ്റില്‍ തരംഗമായി. എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ അമ്മക്കും മകള്‍ക്കുമുണ്ടായ ഞെട്ടലും അത്ഭുതവും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തുവെന്നാണ് ഇതേക്കുറിച്ചുള്ള പോസ്റ്റുകള്‍ വൈറലായത് വ്യക്തമാക്കുന്നത്.
അവധി ആഘോഷിക്കാന്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ടിക്കറ്റെടുത്തപ്പോള്‍ ഇത്രയും വലിയ സോയ് ഡോയലും അമ്മ കിമ്മി ചെഡെലും പ്രതീക്ഷിച്ചിരുന്നില്ല. വിമാനത്തില്‍ കയറി അല്‍പസമയം കഴിഞ്ഞപ്പോഴാണ് സോയും കിമ്മിയും മാത്രമേയുള്ളൂവെന്നും വിമാനത്തിലെ ഇക്കണോമി ക്ലാസില്‍ വേറെ യാത്രക്കാരില്ലെന്നും അവര്‍ അറിഞ്ഞത്. ഇക്കണോമി ക്ലാസില്‍ ടിക്കറ്റെടുത്തത് രണ്ടുപേര്‍ മാത്രമായിട്ടും വിമാനം മുടങ്ങിയില്ലെന്നര്‍ഥം.
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ഡിസംബര്‍ 25 നായിരുന്നു ഈ യാത്ര. സേചില്ലസില്‍ നിന്ന് ദുബായ് വഴി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുകയായിരുന്നു ഇവര്‍. സേചില്ലസില്‍ മണ്‍സൂണ്‍ ആയതിനാല്‍ അധികമാരും യാത്ര ചെയ്യാത്തതാകും ആളുകളില്ലാത്തതിന് കാരണമെന്നും ഇവര്‍ പറഞ്ഞു. അവര്‍ വിമാനം മുഴുവന്‍ നടന്നുകണ്ടെങ്കിലും ആളുകളില്ലാതിരുന്നിട്ടും ഫസ്റ്റ് ക്ലാസിലേക്ക് സീറ്റ് മാറ്റി നല്‍കിയിരുന്നില്ല. ഫസ്റ്റ് ക്ലാസില്‍ നാലു പേരുണ്ടായിരുന്നുവെങ്കിലും ഇക്കണോമി ക്ലാസിലുള്ളവരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
ഇവര്‍ വിമാനത്തില്‍ നിന്ന് പകര്‍ത്തി പങ്കുവച്ച ടിക് ടോക് വീഡിയോ 10 ലക്ഷത്തിലേറെ പേരാണ് കണ്ടത്. എമിറേറ്റ് ക്യാബിന്‍ ക്രൂവിന്റെ തൊപ്പി ധരിക്കാന്‍ ശ്രമിക്കുന്ന 56 കാരിയായ കിമ്മിയെ മകള്‍ പങ്കുവച്ച ടിക് ടോക് വീഡിയോയില്‍ കാണാം. മകള്‍ പിറകിലായി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
കാനഡയിലെ മോണ്‍ട്രിയല്‍ സ്വദേശിനിയായ സോയ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് താമസം. നീന്തല്‍ വസ്ത്രങ്ങളുടെ വില്‍പനയാണ് ബിസിനസ്.