തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. ടെലിഫോണ്‍ വിളിച്ചും സന്ദേശം അയച്ചും ഗള്‍ഫില്‍നിന്നാണ് ചെന്നിത്തലക്ക് വധഭീഷണി ലഭിച്ചത്.
പ്രളയക്കെടുതി നേരിടുന്നതിന് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിവന്നിരുന്ന പ്രതിപക്ഷ നേതാവ്, പ്രളയം സര്‍ക്കാര്‍ വിളിച്ചുവരുത്തിയതാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വധിക്കുമെന്ന ഭീഷണി ഉയര്‍ന്നിരിക്കുന്നത്.