Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ കാത്തിരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി; വിനയത്തേയും ലാളിത്യത്തേയും പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

ഹൈദരാബാദ്- മുന്‍ കേന്ദ്രമന്ത്രി അശോക് ഗജപതി രാജു ഹൈദരാബാദിലെ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുന്‍ വ്യോമയാന മന്ത്രിയുടെ വിനയാന്വിതമായ പെരുമാറ്റത്തെയാണ്  ഇന്റര്‍നെറ്റില്‍ പരക്കെ പ്രശംസിക്കപ്പെടുന്നത്.
തെലുഗുദേശം പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലാണ് അശോക് ഗജപതിയുടെ ചിത്രം പങ്കുവെച്ചത്. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും നേടിയ ചിത്രം ഉടന്‍ വൈറലായി.  നീല ഷര്‍ട്ട് ധരിച്ച 72കാരനായ മുന്‍മന്ത്രി ട്രെയിന്‍ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്.
അശോക് ഗജപതു രാജു, ഒരു രാജാവ്, ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ സാധാരണക്കാരനെപ്പോലെ വീട്ടിലേക്ക് മടങ്ങാന്‍ ട്രെയിനിനായി കാത്തിരിക്കുന്നു.  സത്യസന്ധതയുടെയും വിനയത്തിന്റേയും പ്രതിരൂപമാണ്, എപ്പോഴും ആളുകള്‍ക്ക് ഏറ്റവും മികച്ചത് ചെയ്യുന്നു, അധികാരം അദ്ദേഹത്തെ ഒരിക്കലും ദുഷിപ്പിച്ചില്ല എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകള്‍.  
1978 നും 2004 നും ഇടയില്‍ ആന്ധ്രാപ്രദേശ് സംസ്ഥാന നിയമസഭയില്‍ അംഗമായി സേവനമനുഷ്ഠിച്ച ശേഷം, 2014 മെയ് 26 മുതല്‍ 2018 മാര്‍ച്ച് 8 വരെ നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്നു  അശോക് ഗജപതി രാജു.  
വാണിജ്യ നികുതി, നിയമനിര്‍മ്മാണകാര്യങ്ങള്‍, എക്‌സൈസ്, ആസൂത്രണം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം അദ്ദേഹം 13 വര്‍ഷം ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
വിജയനഗരം മഹാരാജാവിന്റെ ഇളയ മകനാണ് അശോക് ഗജപതി.  1978 ല്‍ ബിജെപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1982 ല്‍ തെലുഗുദേശം പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായി ചേര്‍ന്നു.

ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു

രക്തക്കറക്ക് കാരണം മാസമുറയെന്ന്; രക്ഷപ്പെടാന്‍ ടെക്കി യുവതി പലവഴിയും നോക്കി

ഭീഷണി തിരിച്ചറിഞ്ഞ് പാര്‍ട്ടികള്‍; ഇന്ത്യാ മുന്നണി ചര്‍ച്ചകളില്‍ പുരോഗതി

ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി

Latest News