ഗാസ-ഇസ്രായില്‍ യുദ്ധവും ഉപരോധവും കാരണം പട്ടിണിയിലായ ഫലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കുള്ള രണ്ട് എയ്ഡ് ട്രക്കുകള്‍ വളഞ്ഞ് അവശ്യ വസ്തുക്കളുടെ പെട്ടികള്‍ തട്ടിയെടുത്തു.
ഗസ്സ സിറ്റിക്ക് പടിഞ്ഞാറ് ശൈഖ് ഇജ്‌ലിന്‍ പരിസരത്ത് സഹായ ലോറിയുടെ മുകളില്‍ കയറി യുവാക്കളുടെ സംഘം സാധനങ്ങളെടുത്ത് സമീപത്തെ തെരുവുകളിലേക്ക് ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പകര്‍ത്തി.
സമീപ ആഴ്ചകളില്‍ സഹായങ്ങള്‍ തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് മാധ്യപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗാസയില്‍ യുദ്ധബാധിത പ്രദേശ്ത്ത അഞ്ച് ലക്ഷത്തിലേറയാളുകള്‍ പട്ടിണി കടിക്കുകയാണെന്ന് ഡിസംബര്‍ അവസാനം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ നാലിലൊന്നും പട്ടിണി നേരിടുകയാണ്.
ഇസ്രായിലും ഹമാസും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസ സിറ്റി ഉള്‍പ്പെടെയുള്ള വടക്കന്‍ ഭാഗത്ത് റിലീഫ് സാധനങ്ങള്‍ എത്തുന്നില്ല. പ്രദേശത്തേക്കുള്ള എല്ലാ സഹായങ്ങളും തെക്കന്‍ ഭാഗത്തെ അതിര്‍ത്തികളിലൂടെയാണ് ലഭിക്കുന്നത്.
മോഡി വരാന്‍ പാടില്ല, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പുരി ശങ്കാരാചാര്യ
ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു
അറവുശാലകളായി ജിദ്ദയിലെ മലയാളി റെസ്റ്റോറന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം