Sorry, you need to enable JavaScript to visit this website.

രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജാമ്യം നേടാന്‍ ശ്രമിച്ചു, കോടതി അത് കണ്ടു പിടിച്ചെന്ന് എം വി ഗോവിന്ദന്‍

കൊച്ചി - കേസില്‍ പ്രതിയായതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും കോടതി അത് കണ്ടുപിടിച്ചതോടെ ജാമ്യം നിഷേധിക്കുകയാണുണ്ടായതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജാമ്യം നേടാനാണ് കോടതിയില്‍ ശ്രമിച്ചത്. കോടതി കണ്ടുപിടിച്ചു. രാഹുലിന്  രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി അത് പരിശോധിച്ച് ജാമ്യം നിഷേധിക്കുകയാണുണ്ടായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സമരം  നടത്തിയാല്‍ കല്‍തുറുങ്കില്‍ കിടക്കേണ്ടി വന്നേക്കും. അതിനുള്ള ആര്‍ജവം കാണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ല. പോലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളു. സമരത്തിനിടെ രാഹുല്‍ പോലീസിന്റെ കഴുത്തിന് പിടിച്ചു. കമ്പും കൊണ്ട് അടിക്കാന്‍ ചെന്നു. അതോടെ കേസില്‍ പ്രതിയാകുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

 

Latest News