Sorry, you need to enable JavaScript to visit this website.

പിതാവിന്റെ ഓർമക്കായി രണ്ടാമത്തെ ബൈത്തുറഹ്മ നിർമിച്ച് നൗഷാദ് അലി

ബൈത്തുറഹ്മ നിർമ്മിച്ചു നൽകാനുള്ള തുക മങ്കട മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദിന് കെ. പി നൗഷാദ് അലി കൈമാറുന്നു

 

രാമപുരം- പൊതുപ്രവർത്തകനും മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവും പുഴക്കാട്ടിരി പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പിതാവിന്റെ ഓർമക്കായി ബൈത്തുറഹ്മകൾ നിർമിച്ചു നൽകി മകൻ കെ.പി. നൗഷാദ് അലി. രാമപുരം ബ്ലോക്ക് പടിയിലെ കരുവള്ളി പാത്തിക്കൽ കമ്മദ് എന്ന ബാപ്പു ഹാജിയുടെ ഓർമക്കായാണ് രണ്ടാമത്തെ ബൈത്തുറഹ്മ ഒരുങ്ങുന്നത്.
പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ്  വീടുകൾ നിർമിച്ചു നൽകുന്നത്. നിർമ്മാണത്തിനായുള്ള ആദ്യഗഡു ഫണ്ട് കൈമാറ്റം നടന്നു. നേരത്ത നിർമിച്ച  ബൈത്തുറഹ്മയുടെ താക്കോൽദാനം കഴിഞ്ഞ ദിവസമാണ് പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ മുപ്പത്തിരണ്ടാമത്തെ ബൈത്തുറഹ്മയാണ് പൂർത്തിയായത്.
പ്രവാസി സംരംഭകനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ നൗഷാദലി രാമപുരം എന്ന (വളപ്പിൽമാനു) മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് ന് തുകകൈമാറി.
കെ.പി സാദിഖലി, എം.അബൂബക്കർ, എം.സൈനുദ്ദീൻ, എം.ഷറഫുദ്ദീൻ, കെ.പി കുഞ്ഞാലൻ, ജാഫറുദ്ദീൻ കച്ചീരി, ഇബ്രാഹിം ഉമ്മത്തൂർ എന്നിവർ സംബന്ധിച്ചു.

Latest News