ജറൂസലേം- ഗാസ മുനമ്പിൽ ഹമാസിനെതിരായ ആക്രമണത്തിൽ ഇന്ന് അഞ്ചു സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 185 ആയി ഉയർന്നു. ഇന്നലെ ഒൻപത് സൈനികരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രായിലിന് ഏറ്റവും കൂടുതൽ സൈനികരെ നഷ്ടപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ഗാസയിൽ ഇതേവരെ ഇസ്രായിൽ സൈന്യം 23210 പേരെയാണ് കൊന്നൊടുക്കിയത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതിനിടെ യുദ്ധം ഈ വർഷവും തുടരുമെന്ന് ഇസ്രായിൽ മുന്നറിയിപ്പ് നൽകി.