ന്യൂദല്‍ഹി- ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ ഗോദാവരി ഡീപ്-വാട്ടര്‍ ബ്ലോക്ക് 98/2ല്‍ ആദ്യ എണ്ണ ഉത്പാദനം നടത്തി. കൃഷ്ണ ഗോദാവരി തടത്തില്‍ കാക്കിനട തീരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് എണ്ണ ഖനനം നടക്കുന്നത്.
2016-2017ല്‍ ഇതിന്റെ ജോലികള്‍ ആരംഭിച്ചു,വെങ്കിലും കോവിഡിനെ തുടര്‍ന്ന് അല്‍പം കാലതാമസമുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 26 കിണറുകളില്‍ നാലെണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാണെന്നും മെയ്- ജൂണ്‍ മാസത്തോടെ ഉത്പാദനം പ്രതിദിനം 45,000 ബാരലിലെത്തുമെന്നും ഇത് നമ്മുടെ മൊത്തം അസംസ്‌കൃത എണ്ണ ഉല്‍പാദനത്തിന്റെ ഏഴ് ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
98/2 പദ്ധതി ഒ. എന്‍. ജി. സിയുടെ മൊത്തം എണ്ണ, വാതക ഉത്പാദനത്തെ 11, 15 ശതമാനം വീതം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.