പട്‌ന-ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാര്‍ ബെഗുസരായിയിലാണ് സംഭവം. മഹേശ്വര്‍ കുമാര്‍ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഹേശ്വറിന്റെ ഭാര്യ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ ഇടുന്നതിനെ ചൊല്ലി മഹേശ്വര്‍ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്‌സുള്ള റാണി തന്റെ പേജില്‍ 500 ഓളം റീലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു
നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ
ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ
ആറു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം . അഞ്ചു വയസ്സായ ഒരു മകനുണ്ട്. റാണിയുടെ വീട്ടിലെത്തിയ മഹേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീല്‍സ് ഇടുന്നതിനെ ചൊല്ലി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് റാണിയും ബന്ധുക്കളും കൂടി ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
മഹേശ്വറിന്റെ സഹോദരന്‍ റൂദല്‍ ഫോണില്‍ വിളിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. റൂദല്‍ വിളിച്ചപ്പോള്‍ മഹേശ്വര്‍ ആയിരുന്നില്ല ഫോണ്‍ എടുത്തത്. മറ്റാരോ ഫോണെടുക്കുകയും ഇരുവരും തമ്മില്‍ ഫോണിലൂടെ വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു. റൂദല്‍ വീട്ടുകാരുമായി റാണിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. മഹേശ്വറിന്റെ കുടുംബത്തിന്റെ പരാതിയില്‍ റാണിയെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
മഹേശ്വറിനെ അന്വേശിച്ച് എത്തിയപ്പോള്‍ നാലു പേര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്നും ദൃക്‌സാക്ഷി മൊഴിയുള്ളതായി പോലീസ് പറഞ്ഞു.