ന്യുദല്‍ഹി- പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നടന്ന ചൂടേറിയ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കിടിലന്‍ പ്രസംഗം നടത്തിയതിനു ശേഷം സീറ്റില്‍ നിന്നിറങ്ങിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കെട്ടിപ്പിച്ചത് തന്റെ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഇഷ്ടമായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം. ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. ഇത് അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങളെ വെള്ളത്തിലാക്കിയെന്ന് നേരത്തെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലയാൡളെ കുറിച്ചു രാഹുല്‍ സംസാരിച്ചു. 'എന്റെ അച്ഛനെ കൊലപ്പെടുത്തിയയാല്‍ ശ്രീലങ്കയിലെ ഒരു പാടത്ത് മരിച്ചു കിടക്കുന്ന ദൃശ്യം കണ്ടപ്പോള്‍ എന്റെ മനസ്സിലേക്കോടിയെത്തിയത് അദ്ദേഹത്തിന്റെ കരയുന്ന കുട്ടികളെയാണ്,' എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തെ കുറിച്ച് രാഹുല്‍ പറഞ്ഞു.