നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇസ്രായില്‍ പാവയെന്നും ഭീകരനെന്നും കോമാളിയെന്നും മന്ത്രിമാര്‍ വിശേപ്പിച്ചതിനെ തുടര്‍ന്ന് മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ വഷളായിരിക്കയാണ്. ഗുജറാത്തില്‍ മുസ്ലിം വംശഹത്യാ കലാപം നടന്നതുമുതല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്കെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസ്സിനുതന്നെ കളങ്കമാകുന്ന സാഹചര്യം രൂപപ്പെട്ടത്. മോഡിയെ പ്രതിക്കൂട്ടിലാക്കി ഈയിടെ ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയില്‍ ചെറുക്കപ്പെട്ടെങ്കിലും ലോകത്ത് വലിയ സ്വീകാര്യതയാണ് നേടിയത്.

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍
ഈ പശ്ചാത്തലം നിലനില്‍ക്കുമ്പോഴാണ് ബില്‍കിസ് ബാനു കേസില്‍ പ്രതികളെ നേരത്തെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് പ്രാധനമന്ത്രി നരേന്ദ്ര മോഡിക്കേറ്റ മറ്റൊരു അടിയായി മാറുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമാണ് ബില്‍കിസ് യഅ്കൂബ് റസൂല്‍ എന്ന ബില്‍കിസ് ബാനു. കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയും തന്റെ മാനം കവരുകയും ചെയ്ത ഫാഷിസ്റ്റുകള്‍ക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച ബില്‍കിസ് പ്രതികളെ നേരത്തെ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പോരാട്ടം തുടങ്ങിയത്.
അവര്‍ അനുഭവിച്ച ദുരന്തം ഏറ്റെടുത്തുകൊണ്ടാണ് രാജ്യത്തെ പരമോന്നത കോടതി ഗുജറാത്ത് സര്‍ക്കാറിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അവര്‍ ആവശ്യപ്പെടുന്നിടത്ത് വീടും ജോലിയും നല്‍കാനും നേരത്തെ ഉത്തരവിട്ടിരുന്നത്.
ഗുജറാത്ത് കലാപത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചെയ്തു കൂട്ടിയ ബലാല്‍സംഗങ്ങളുടെയോ കൂട്ടക്കൊലകളുടെയോ പേരില്‍ ഒരു മനസ്താപവും പ്രകടിപ്പിക്കാത്തതാണ്  മാലദ്വീപിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ വികാരം നിലനില്‍ക്കാന്‍ കാരണം. മോഡിയുടെ പ്രതിച്ഛായയെ അന്താരാഷ്ട്ര തലത്തില്‍ ബാധിച്ച മറ്റൊരു ഫാഷിസ്റ്റ് നടപടി ആയിരുന്നു ബാബ് രി മസ്ജിന്റെ തകര്‍ച്ച. ഇന്ത്യയുടെ മതേതരത്വത്തിന് അവസാനത്തെ ആണിയടിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയ ബാബ്‌രി ദുരന്തവും അവിടെ നിര്‍മിച്ച രാമക്ഷേത്രവും മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പിന് സന്നാഹമൊരുക്കുകയാണ് മോഡി. ഇക്കാര്യത്തിലും മനസ്താപം പ്രകടിപ്പിക്കാതെ മാലദ്വീപിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ കൊണ്ടു മാത്രം അദ്ദേഹത്തിനു പ്രതിഛായ തിരിച്ചു പിടിക്കാനാകുമെന്ന് വിശ്വസിക്കാന്‍ മോഡിയുടെ സംഘ്പരിവാര്‍ അനുയായികള്‍ക്ക് മാത്രമേ സാധിക്കൂ.

 

 

Latest News