ജയ്പൂർ - രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബി.ജെ.പി സർക്കാറിനോട് മധുരപ്രതികാരം തീർത്ത് കോൺഗ്രസ്. കാൺപൂർ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിസ്ഥാനാർത്ഥിയായ മന്ത്രി സുരേന്ദ്രപാൽ സിങ്ങിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ രൂപീന്ദർ സിങ് കൂന്നർ ആണ് തിളക്കമാർന്ന വിജയം നേടിയത്.
രാജസ്ഥാനിൽ അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ നിയമസഭാംഗമല്ലാത്ത സുരേന്ദ്രപാൽ സിങിനെ മന്ത്രിയാക്കുകയായിരുന്നു. തുടർന്നുള്ള കന്നിയങ്കത്തിലാണ് മന്ത്രി സുരേന്ദ്രപാൽ സിംഗിനെതിരെ ജനവിധിയുണ്ടായത്. പന്ത്രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് മന്ത്രി പരാജയപ്പെട്ടത്.
കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായിരുന്ന ഗുർമീത് സിങ് മരിച്ചതിനെത്തുടർന്നാണ് കരൺപൂർ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഇവിടെ ഗുർമീതിന്റെ മകൻ രൂപീന്ദർ സിങ്ങാണ് തിളക്കമാർന്ന വിജയം നേടി ബി.ജെ.പിക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.
ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് കരൺപൂരിലെ ഫലമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പ്രതികരിച്ചു.
വായിക്കുക....
'തരൂരിനെ പുകഴ്ത്തി ഒ രാജഗോപാൽ പെട്ടു'; ബി.ജെ.പി ഇടപെടലിന് പിന്നാലെ തോൽപ്പിക്കാനാവുമെന്ന് എഫ്.ബി പോസ്റ്റ്
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ